ന്യൂദല്‍ഹി: സാക്കിര്‍ നായിക്കിനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച മുംബൈയിലെ സ്‌പെഷ്യല്‍ കോടതിയില്‍ അപേക്ഷ നല്‍കി.
ആവശ്യ രേഖകളടങ്ങിയ അപേക്ഷ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ടു ചെയ്തു. കേസില്‍ സെപ്റ്റംബര്‍ 30 ന് വാദം കേള്‍ക്കും.
2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നായിക്കിനെതിരെ ഇ.ഡി പുതിയ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടപടി.
കൃത്യ സമയത്ത് കോടതിയില്‍ ഹാജരായില്ലെങ്കില്‍ നായിക്കിനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള അദ്ദേഹത്തിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടുകയും ചെയ്യും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്ര ഏജന്‍സി നായിക്കിന്റെ രണ്ടു സഹായികളെ അറസ്റ്റുചെയ്യുകയും 50.49 ലക്ഷത്തിലധികം വരുന്ന വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. ആമിര്‍ ഗസ്ദര്‍, നജമുദ്ദീന്‍ സാതക്ക് എന്നിവരെയാണ് കേന്ദ്ര ഏജന്‍സി അറസ്റ്റു ചെയ്തത്. ചെന്നൈയിലെ ഇസ്ലാമിക് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, പത്ത് ഫ്‌ളാറ്റുകള്‍, മൂന്ന് ഗോഡൗണുകള്‍, രണ്ടു കെട്ടിടങ്ങള്‍, പൂനെയിലെ സ്ഥലം ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയാണ് ഏജന്‍സി പിടിച്ചെടുത്തത്.
193 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ആരോപണവിധേയനായ നായിക്ക് മലേഷ്യയിലാണ് ഇപ്പോഴുള്ളതെന്നാണ് കരുതി വരുന്നത്.
ടെലിവിഷന്‍ പ്രാസംഗികനായ സാക്കിര്‍നായിക്ക് 2016ല്‍ ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ സ്ഥിരമായി താമസിക്കാനുള്ള സാഹചര്യവും നായിക്കിന് ലഭിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ 2016 ല്‍ ഇ.ഡി ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ആഗസ്റ്റ് 8 ന് മലേഷ്യന്‍ ഹിന്ദുക്കളെക്കുറിച്ചും ചൈനക്കാരെക്കുറിച്ചും നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തിനകത്തെ പൊതു പ്രവര്‍ത്തനത്തനത്തില്‍ നിന്നും നായിക്കിനെ വിലക്കിയിരുന്നു.
ഫണ്ട് സ്വരൂപിക്കുന്നതിലും അത് വഴിതിരിച്ചുവിടുന്നതിലും സാക്കിര്‍ നായിക്കിനെ സഹായിച്ചു എന്ന പരാതിയില്‍ ദുബായി ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ അബ്ദുള്‍ ഖാദിര്‍ നജുമുദ്ദീന്‍ സാതക്കിനെതിരെ ഇ.ഡി കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ജൂലൈയില്‍ നായിക്കിന് കോടതി സമന്‍സ് അയച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നായിക്കിനെ വിട്ടുതരുന്നതുമായി യാതൊന്നും തന്നോട് സംസാരിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ