അശോക് ഗെലോട്ടിന്റെ സഹോദരന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമന്‍സ്; ബുധനാഴ്ചക്ക് മുമ്പ് ദല്‍ഹിയില്‍ ഹാജരാകണം
national news
അശോക് ഗെലോട്ടിന്റെ സഹോദരന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമന്‍സ്; ബുധനാഴ്ചക്ക് മുമ്പ് ദല്‍ഹിയില്‍ ഹാജരാകണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 12:09 am

 

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ബുധനാഴ്ചയ്ക്ക് മുമ്പായി ദല്‍ഹിയില്‍ ഹാജരാകണമെന്നാണ് സമന്‍സ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചിരുന്നു.

35000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്ത വളം (സബ്‌സിഡി) സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ഇതുവഴി 150 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നുമാണ് എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചത്.

ഉല്‍പ്പന്നം സ്വകാര്യ കമ്പനികളിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ അഗ്രാസെന്‍ ഗെലോട്ട് പ്രധാന പങ്ക് വഹിച്ചതായും ഇ.ഡി പറഞ്ഞിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വൃത്തങ്ങള്‍ പറഞ്ഞു.

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയായ അശോക് ഗലോട്ടും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സഹോദരനായ അഗ്രസെനിനെതിരെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടമെന്റിന്റെ സമന്‍സ് എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക