| Wednesday, 1st June 2022, 7:40 pm

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 33 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുമായ ബന്ധമുള്ള 33 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സംഘടനയുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റേയും അടക്കമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

33 അക്കൗണ്ടുകളിലായി 68 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിരുന്നത് കണ്ടുകെട്ടിയിട്ടുണ്ട്. പി.എഫ്.ഐ സംസ്ഥാന നേതാവ് എം.കെ. അഷ്റഫ് അടക്കം പ്രതിചേര്‍ക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി. നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിലായി 59,12,051 രൂപയാണ് ഉണ്ടായിരുന്നത്.

റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളിലായി 9,50,030 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ദല്‍ഹിയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2006ല്‍ കേരളത്തിലാണ് രൂപീകരിക്കപ്പെട്ടത്.

ഇ.ഡിയുടെ കേസുകളില്‍ വസ്തുതയില്ലെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ ഒമ്പത് സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

CONTENT HIGHLIGHTS:  ED has frozen 33 bank accounts linked to the Popular Front

We use cookies to give you the best possible experience. Learn more