| Tuesday, 24th September 2019, 9:41 pm

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ശരദ് പവാറിനും അജിത് പവാറിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനും അനന്തരവനും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനുമെതിരെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

25000 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉന്നയിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍ നേരത്തെ അജിത് പവാറും ബാങ്കിലെ 70 ഉദ്യോഗസ്ഥരും ബാങ്ക് ഡയറക്ടറും പ്രതിയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശരദ് പവാറും അജിത് പവാറും മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെന്നതും ശ്രദ്ധേയമാണ്. ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more