ന്യൂദല്‍ഹി: 2022 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ജെറ്റ് എയര്‍വേസിന്റെയും നരേഷ് ഗോയല്‍ കുടുംബത്തിന്റെയും 538.05 കോടി ഇ.ഡി കണ്ടു കെട്ടി. നരഷ് ഗോയലിന്റെയും ഭാര്യ അനിത ഗോയലിന്റെയും മകന്‍ നിവാന്‍ ഗോയലിന്റെയും 17 ഓളം വീടുകളും വാണിജ്യ വസ്തുക്കളുമാണ് ഇ.ഡി കണ്ടു കെട്ടിയത്. ലണ്ടന്‍, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലാണ് ഈ പ്രോപ്പര്‍ട്ടികള്‍ സ്ഥിതി ചെയ്യുന്ന്ത്.
‘ലണ്ടന്‍, ഇന്ത്യ എന്നിവടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് (ഇന്ത്യ) ലിമിറ്റഡ് കമ്പനികളുടെയും നരേഷ് ഗോയല്‍ , ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെയും പേരിലുള്ള 17 റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍/ബംഗ്ലാവുകള്‍, വാണിജ്യ സ്ഥലങ്ങള്‍ എന്നിവയാണ് കണ്ടു കെട്ടിയ വസ്തുക്കള്‍’ ഇ.ഡി ഇന്ന് ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
കനറാ ബാങ്കിന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന,മോശം പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ജെ.ഐ.എല്‍ അധികൃതര്‍ക്കെതിരെ ബാങ്ക് ആരോപിച്ചിട്ടുള്ളത്.
എസ്.ബി.ഐയുടെയും പി.എന്‍.ബിയുടെയും നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അനുവദിച്ച വായ്പകള്‍ ജെ.ഐ.എല്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കാണ്ടത്തിയതായി ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു
content highlight :ED attaches Jet Airways, Naresh Goyal family’s assets worth ₹538 crore