|

ഒഡീഷയില്‍ അഞ്ച് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡീഷയിലെ മാല്‍കങ്കിരി ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ഒഡീഷ പൊലീസും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ആര്‍.പി. കോഷെ പറഞ്ഞു.ഇവരില്‍ നിന്ന് ഐ.എന്‍.എസ്.എ.എസ് റൈഫിള്‍സ്, ഗ്രനേഡ് എന്നീ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: അബോര്‍ഷനിടയില്‍ യുവതി മരിച്ചു; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി

സമീപകാലത്ത് നടന്ന ഏറ്റവും മികച്ച ഓപ്പറേഷനാണിത്. നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കനായിട്ടുണ്ട്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കലാണ് ലക്ഷ്യം. ഒഡീഷ ഡി.ജി.പി. ആര്‍.പി ശര്‍മ പറഞ്ഞു.