| Sunday, 22nd July 2018, 8:25 am

ജൂലിയന്‍ അസാഞ്ചിന് നല്‍കിവരുന്ന അഭയം അവസാനിപ്പിക്കാന്‍ ഇക്വഡോര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വീക്കിലിക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ഇപ്പോള്‍ നല്‍കിവരുന്ന അഭയം അവസാനിപ്പിക്കാന്‍ ഇക്വഡോര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്വഡോര്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡേഴ്‌സ് ടെറാന്‍ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഇക്വഡോര്‍ പ്രസിഡന്റ് ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുമ്പ് ഇക്വഡോര്‍ പ്രസിഡന്റായ ലെനിന്‍ മോറിനോ അസാഞ്ചിനെ സന്ദര്‍ശിക്കുമെന്നും അഭയം നല്‍കുന്നത് നീട്ടി നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് അഭയം നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.


ALSO READ: അഭിമന്യു കൊലപാതകത്തെ ന്യായീകരിച്ച് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാലിന് കത്തുകള്‍


യു.കെ യുമായി ഇക്വഡോര്‍ ഏര്‍പ്പെട്ട കരാറുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പ്രസിഡന്റായി മൊറീനോ അധികാരത്തില്‍ വന്നാല്‍ അസാഞ്ചിന് നല്‍കിയിരിക്കുന്ന അഭയം തുടരുമെന്നായിരുന്നു വാര്‍ത്തകള്‍. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ അസാഞ്ചിനെ സ്വീഡന്‍ അറസ്റ്റ് ചെയ്താല്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്.

We use cookies to give you the best possible experience. Learn more