മാഡ്രിഡ്: വീക്കിലിക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജയോട് നിലപാട് അറിയിച്ച് ഇക്വഡോര്‍. ഇപ്പോള്‍ അസാന്‍ജെയക്ക് നല്‍കിവരുന്ന അഭയം നിര്‍ത്തലാക്കാന്‍ പോകുകയാണെന്നും അസാന്‍ജെയെ ഉടന്‍ തന്നെ ബ്രിട്ടന് കൈമാറുമെന്നും നേരത്തേ ഇക്വഡോര്‍ പ്രസിഡന്റ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അസാന്‍ജെ വിഷയത്തില്‍ അദ്ദേഹത്തിനും രാജ്യത്തിനും ഒപ്പം നില്‍ക്കേണ്ട അവസ്ഥയാണ് തനിക്കെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറിനോ പറഞ്ഞു.
അസാന്‍ജെ വിഷയം കൊണ്ട് രാജ്യത്തിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. അതിന്റെ ഭാഗമായാണ് ആദ്യം അസാന്‍ജെയെ ബ്രിട്ടന് കൈമാറാന്‍ ആദ്യം തീരുമാനിച്ചിരുന്നത്.
അതേസമയം അസാന്‍ജെ എന്ന പൗരന്റെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റി താനിപ്പോള്‍ ആലോചിക്കുകയാണെന്നും അത് ഹനിക്കപ്പെടാന്‍ പാടില്ലെന്നും മൊറിനോ പറഞ്ഞു. അതുകൊണ്ടുതന്നെ അസാന്‍ജെയെ ബ്രിട്ടണ് കൈമാറുന്നില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ ജനിച്ച ജൂലിയന്‍ അസാന്‍ജെ 2012 ലാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ അമേരിക്കയ്‌ക്കെതിരെയുള്ള രേഖകള്‍ വീക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം അസാന്‍ജെയ്ക്ക് ഇക്വഡോര്‍ പൗരത്വവും അനുവദിച്ചിരുന്നു.
അതേസമയം ലൈംഗിക പീഡനക്കേസില്‍ വിചാരണ നേരിടാനായി അസാന്‍ജെയെ സ്വീഡനു കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വീഡനിലെ കേസ് റദ്ദാക്കിയെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അസാന്‍ജെയ്ക്ക് എതിരെ ബ്രിട്ടന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.