ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്കു വീഴുകയാണെന്ന ഓര്‍മപ്പെടുത്തലുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര. എപ്പോഴാണ് കണ്ണു തുറക്കുകയെന്ന് മോദി സര്‍ക്കാരിനോട് പ്രിയങ്ക ചോദിക്കുകയും ചെയ്തു.
ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനത്തിനു മുകളില്‍ ഒരു വാള്‍ തൂങ്ങിക്കിടക്കുകയാണെന്നും സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയെക്കുറിച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നും പ്രതിസന്ധിയില്ലെന്ന നുണ എത്ര തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരില്ല. നിലവില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ സമ്മതിക്കണം. പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കണം’-പ്രിയങ്ക ട്വീറ്റ് ചെയ്തു.
ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’-മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.