ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്നതിന്റെ സൂചനയുമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം രാജ്യത്തെ എട്ട് പ്രധാന മേഖലകളുടെ വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവ് ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു.
സംയോജിത വളര്‍ച്ച (കമ്പയിന്‍ഡ് ഗ്രോത്ത് ) 2.1 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് പ്രധാന വ്യവസായങ്ങള്‍.
ക്യു 1 ഡാറ്റ പ്രകാരം കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം ജൂലൈയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അവരുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.3 ശതമാനമായി ഉയരുകയാണുണ്ടായത്.
2019-20 വര്‍ഷത്തെ ആദ്യ പാദത്തിലെ മൊത്തം വളര്‍ച്ചാ നിരക്ക് സി.എസ്.ഒ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 5.8 ശതമാനത്തില്‍ നിന്ന് ഇത് അഞ്ച് ശതമാനമായി കുറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും അതിനുത്തരവാദി മോദി സര്‍ക്കാരാനെന്നുമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നുമായിരുന്നു മന്‍മോഹന്‍സിംഗിന്റെ വിമര്‍ശനം.
‘മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സ്വീകരിച്ച തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണം. ഇത് മനുഷ്യനിര്‍മിതമാണ്.’ മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’-മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.