| Thursday, 21st June 2018, 7:57 am

രാജ്യത്ത് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്; 3000കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയടക്കം 4 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്, 3000കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി.പൂനെയിലെ ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടിയാണ് രവീന്ദ്ര വായ്പ തിരിമറി നടത്തിയത്.

കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുശീല്‍ മഹ്നോട്ട്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കര്‍എന്നിവരെയും പൂനെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.


Also Read പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പ്രത്യേക കമ്പനി രൂപീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍


83 വര്‍ഷമായി പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളിലൊന്നാണ് ബാങ്ക് ഒഫ് മഹാരാഷ്ട്ര. തന്റെ അധികാരം ഉപയോഗിച്ച് രവീന്ദ്ര.പി.മറാത്തെ വ്യാജ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് വായ്പാ തുക വകമാറ്റിയെന്നാണ് കേസ്.

ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വായ്പ അനുവദിക്കുകയും പിന്നീട് ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more