ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം റെയില്‍വേയുടെ വരുമാനത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ യാത്രാ ടിക്കറ്റ് ഇനത്തില്‍ 155 കോടി രൂപയുടേയും ചരക്കുനീക്കത്തില്‍ 3901 കോടി രൂപയുടേയും കുറവാണ് രേഖപ്പെടുത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ടിക്കറ്റ് ഇനത്തില്‍ 13,398.92 കോടി രൂപ ലഭിച്ചിരുന്നു. ജൂലായ്-സെപ്റ്റംബറില്‍ ഇത് 13,243.81 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിലും കുറവ് രേഖപ്പെടുത്തി. 1.27 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ചരക്കുനീക്കത്തിലൂടെ ആദ്യപാദത്തില്‍ 29,066.92 കോടി രൂപ കിട്ടിയെങ്കില്‍ രണ്ടാംപാദത്തില്‍ ഇത് 25,165.13 കോടിയായി കുറഞ്ഞു.