രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംമോദി സര്‍ക്കാരിന്റെ 2020-20 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിലും പ്രതിസന്ധിയെ മറികടക്കാനുള്ള സമയബന്ധിതമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
നിര്‍മ്മാണവും വ്യവസായവുമടക്കം എല്ലാ മേഖലകളിലും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കേരളത്തിലും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖല മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തിന്റെ മുഖമായ കുട്ടനാട് സഞ്ചാരികളില്ലാതെ ആളൊഴിഞ്ഞ് കിടക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് ബോട്ട് ജീവനക്കാരും ടൂര്‍ ഓപ്പറേറ്റര്‍മാരും പറയുന്നു. സഞ്ചാരികള്‍ ഇല്ലാത്തതുകൊണ്ട് ഹൗസ് ബോട്ടുകളും മറ്റും വെള്ളത്തിലിറക്കിയിട്ട് ദിവസങ്ങളായി. ഇതോടെ കുട്ടനാട്ടില്‍ വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും അവതാളത്തിലായിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ