| Wednesday, 4th March 2020, 6:05 pm

സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ കമ്പനികളെ വിഴുങ്ങുന്നു; ശമ്പള വര്‍ധനയില്‍ 40 ശതമാനത്തിന്റെ കുറവെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ കമ്പനികളെ സാമ്പത്തിക മാന്ദ്യം വിഴുങ്ങിക്കഴിഞ്ഞെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ ഉയര്‍ത്തിയ ശമ്പള നിലവാരം 7.8 ശതമാനം മാത്രമാണ്. ഡിലോയ്റ്റ് ഇന്ത്യ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച കുറഞ്ഞ ശമ്പള വര്‍ധനയാണ് ഇത്തവണത്തേത്. .

‘ഇന്ത്യന്‍ കമ്പനികള്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലേക്ക് വരുത്തിയ ശരാശരി ശമ്പള വര്‍ധന 7.8 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ ശമ്പള വര്‍ധനയേക്കാള്‍ 40 ശതമാനം കുറവാണിത്. 2019-20 സാമ്പത്തിക വര്‍ഷം 8.2 ശതമാനം വര്‍ധന വരുത്തിയിരുന്നു’, ഡിലോയ്റ്റ് സര്‍വെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

സര്‍വെ നടത്തിയ അമ്പത് ശതമാനം കമ്പനികളും എട്ട് ശതമാനത്തില്‍ താഴെയാണ് ശമ്പള വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ധന നല്‍ കാന്‍ തയ്യാറായിരിക്കുന്നത് എട്ട് ശതമാനം കമ്പനികള്‍ മാത്രമാണ്. തൊഴിലിലെ വിവിധ ഘടകങ്ങളെ പരിഗണിച്ചാവും ശമ്പള വര്‍ധന ഏര്‍പ്പെടുത്തുകയെന്നാണ് 30 ശതമാനം കമ്പനികളും സര്‍വെയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, ടെലികോം തുടങ്ങിയ മേഖലകളില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ശമ്പള വര്‍ധനയാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more