| Thursday, 26th September 2019, 12:16 pm

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്ക അറിയിച്ച രണ്ടുപേരെ പ്രധാനമന്ത്രിയുടെ ഇക്‌ണോമിക് അഡൈ്വസറി കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ രണ്ട് സാമ്പത്തിക വിദഗ്ധരെ പ്രധാനമന്ത്രിയുടെ ഇക്‌ണോമിക് അഡൈ്വസറി കൗണ്‍സിലില്‍ നിന്ന് പുറത്താക്കി. ബുധാഴ്ചയാണ് ഇക്‌ണോമിക് അഡൈ്വസറി കൗണ്‍സില്‍ പുനസംഘടിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതലാണ് പുതിയ കൗണ്‍സില്‍ നിലവില്‍ വരിക. രണ്ടുവര്‍ഷത്തേക്കാണ് കൗണ്‍സിലിന്റെ കാലാവദി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി മെമ്പര്‍ റാതിന്‍ റോയ്, ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ മെമ്പര്‍ ഷാമിക രവി എന്നിവരെയാണ് കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നികുതി വരുമാനത്തിലെ ഇടിവ് കാരണം ‘ഇന്ത്യ നിശബ്ദ സാമ്പത്തിക പ്രതിസന്ധി’ യെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ജൂലൈയില്‍ റോയി പറഞ്ഞിരുന്നു. ‘സമയബന്ധിതമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ദേശീയ വളര്‍ച്ചാ തന്ത്രം’ പല മന്ത്രാലയങ്ങളും പിന്തുടരേണ്ടതുണ്ടെന്ന് രവി ആഗസ്റ്റില്‍ പറഞ്ഞിരുന്നു. ‘സുപ്രധാന പരിഷ്‌കാരങ്ങളാണ് ആവശ്യം, വെറും വെള്ളപൂശലല്ല.’ എന്നായിരുന്നു അവര്‍ ട്വീറ്റു ചെയ്തത്.

ബിബേക് ഡെബ്രോയിയും രതന്‍ വാതലും കൗണ്‍സില്‍ ചെയര്‍പേഴ്‌സണും മെമ്പര്‍ സെക്രട്ടറിയുമായി തുടരുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. ഇവര്‍ക്കു പുറമേ ജെ.പി മോര്‍ഗനിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സാജിത് ഷെനോയിയും മറ്റൊരു സാമ്പത്തിക വിദഗ്ധയായ അഷിമ ഗോളും പാര്‍ട്ട് ടൈം മെമ്പറായി തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുനസംഘടനയിലൂടെ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് നാലായി കുറഞ്ഞു.

We use cookies to give you the best possible experience. Learn more