വെന്റിലേറ്ററും തോറ്റുപോയാൽ എക്മോയുണ്ട് ജീവനെ തിരിച്ചു പിടിക്കാൻ
കോഴിക്കോട് ആസ്റ്റർ മിംസിൽ പുതുതായി ആരംഭിച്ച എക്മോ യൂണിറ്റിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോക്ടർമാരായ മഹേഷ്, സതീഷ് കുമാർ, അനിൽ ജോസ് എന്നിവർ. ഉത്തരകേരളത്തിൽ തന്നെ ആദ്യത്തെ എക്മോ യൂണിറ്റാണ് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചത്. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഗുരുതരമായി ബാധിച്ച രോഗികളെ പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എക്മോ മെഷിനു സാധിക്കും.
നേരത്തെ ഗുരുതരമായി ന്യുമോണിയ ബാധിച്ച കണ്ണൂർ സ്വദേശിനിയായ ഒന്നരവയസ്സുകാരിയ്ക്ക് പീഡിയാട്രിക് എക്മോയിലൂടെ രോഗം ഭേദമായിരുന്നു. വിദഗ്ധരായ ഒരു സംഘം ഡോക്ടർമാരുടെ യോജിച്ചുള്ള പ്രവർത്തനം എക്മോയുടെ വിജയത്തിന് ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗിയുടെ ശരീരത്തിലെ രക്തത്തിലേക്ക് കൃത്രിമമായി ഓക്സിജൻ നൽകുന്ന രീതിയാണ് എക്മോയിൽ ഉപയോഗപ്പെടുത്തുന്നത്.