കൊല്ലം: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനോട് വിശദീകരണം തേടി ജില്ലാ കലക്ടര്‍. സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ വരദരാജന്റെ പരാതിയിലാണ് കലക്ടര്‍ വിശദീകരണം തേടിയത്.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.
നേരത്തെ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതി പ്രവേശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ആര്‍.എസ്.പി അംഗം കൂടിയായ എന്‍.കെ പ്രേമചന്ദ്രന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.