യു.എ.ഇ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖാന് ക്രിക്കറ്റില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് വിലക്ക്. പാകിസ്ഥാന്‍ വംശജനായ ഉസ്മാന്‍ ഖാന്‍ ജനിച്ച സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്.
അടുത്തിടെ അവസാനിച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ വേണ്ടി ഉസ്മാന്‍ ഖാന്‍ കളിച്ചിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയ താരത്തെ സെലക്ടര്‍മാര്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ വിലക്ക് പ്രകാരം ഇനി ഉസ്മാന്‍ ഖാന് 2029 ലാണ് കളിക്കാന്‍ സാധിക്കുക.
ഇതിനു പിന്നാലെ പാക്കിസ്ഥാന്‍ ടീമിനൊപ്പം കളിക്കാനായി ഉസ്മാന്‍ ഖാന്‍ താല്പര്യപ്പെടുന്നതായും കണ്ടെത്തിയിരുന്നു. വിഷയത്തെ തുടര്‍ന്ന് ഇ.സി.ബി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.
‘വിശദമായ അന്വേഷണത്തിനുശേഷം യു.എ.ഇ ടീമിനായി കളിക്കാനുള്ള ഉസ്മാന്‍ ഖാന്റെ തീരുമാനത്തെക്കുറിച്ച് താരം തെറ്റായി രീതിയില്‍ ചിത്രീകരിക്കുകയും സാധ്യതകള്‍ ഉപയോഗിക്കാന്‍ ഇ.സി.ബി നല്‍കിയ അവസരങ്ങള്‍ ഉപയോഗിക്കുകയും ചെയ്തതായും കണ്ടെത്തി,’ ഇ.സി.ബിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ഉസ്മാന്‍ ഖാന്‍ ഇ.സി. ബിക്ക് നല്‍കേണ്ട ബാധ്യതകള്‍ ലംഘിച്ചുവെന്നും അതിനാല്‍ മറ്റു ടൂര്‍ണമെന്റുകളിലും ലീഗുകളിലും യു.എ.ഇ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാദേശിക ഇവന്റുകളിൽ പങ്കെടുക്കാന്‍ താരത്തെ അനുവദിക്കില്ലെന്നും ഇ.സി. ബി വ്യക്തമാക്കി.
17 ടി-20 മത്സരങ്ങളില്‍ നിന്നും നാല് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അടക്കം 127 റണ്‍സാണ് ഉസ്മാന്‍ ഖാന്‍ നേടിയിട്ടുള്ളത്. 36.9 ശരാശരി 146 സ്‌ട്രൈക്ക് റേറ്റിലാണ് താരം വീശിയത്. കുട്ടി ക്രിക്കറ്റില്‍ 139 ഫോറുകളും 25 സിക്‌സുകളുമാണ് താരത്തിന്റെ പേരില്‍ ഉള്ളത്.
Content Highlight: ECB Banned Usman khan five years in cricket