| Wednesday, 10th April 2019, 3:30 pm

ഹിന്ദുക്കളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചന്ദ്രശേഖര റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് നോട്ടീസ്.മാര്‍ച്ച് 17 ന് കരിംനഗറില്‍ നടത്തിയ പൊതുറാലിയില്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചുവെന്ന് കാണിച്ചാണ് കമ്മീഷന്റെ നടപടി.

ഏപ്രില്‍ 12 ന് ഇതിന് വിശദീകരണം നല്‍കണമെന്ന് അറിയിച്ചുകൊണ്ടാണ് നോട്ടീസ്. എന്നാല്‍ വിശദീകരണം നല്‍കാത്ത പക്ഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷ എം.രമാ രാജു തെലങ്കാനാ രാഷ്ട്രീയ സമിതി നേതാവിനെതിരെ പരാതിപ്പെടുകയായിരുന്നെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ പറയുന്നു. മാര്‍ച്ച് പതിനേഴിന് കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിക്കൊണ്ട് വോട്ടുകള്‍ നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു കെ.സി.ആര്‍ നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more