Advertisement
Daily News
റിപ്പബ്ലിക്ക് ദിനത്തില്‍ ഗവര്‍ണറുടെ പ്രസംഗം ഒഴിവാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം: ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 31, 04:24 am
Tuesday, 31st January 2017, 9:54 am

eci


തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


ലുധിയാന:  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ ഗവര്‍ണറുടെ റിപ്പബ്ലിക്ക് ദിന പ്രസംഗം ഒഴിവാക്കി മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പങ്കെടുത്ത പരിപാടി പ്രക്ഷേപണം ചെയത ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

മൊഹാലിയില്‍ പ്രകാശ്‌സിങ് ബാദല്‍ പങ്കെടുത്ത ചടങ്ങുകള്‍ ദൂരദര്‍ശന്റെ നാഷണല്‍ കവറേജായിരുന്നു. എന്നാല്‍ പാട്യാലയില്‍ പ്രകാശ് സിങ് ബാദല്‍ പങ്കെടുത്ത പരിപാടി ദൂരദര്‍ശന്‍ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്.


Read more: പത്മാവതിയെ മോശമാക്കി ചിത്രീകരിച്ചത് അവര്‍ ഹിന്ദുവായതിനാല്‍: മുഹമ്മദ് നബിയെ കുറിച്ച് സിനിമയെടുക്കാന്‍ സിനിമാക്കാര്‍ക്ക് ധൈര്യമുണ്ടാവുകയില്ല: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്


സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്ക് ദിനപരിപാടികള്‍ നയിക്കാറുള്ളത് ഗവര്‍ണര്‍മാരും സ്വതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിമാരുമാണ്. എന്നാല്‍ പഞ്ചാബില്‍ സംഭവിച്ച് മനപ്പൂര്‍വ്വമായ ശ്രമങ്ങളാണോയെന്ന് പരിശോധിക്കുകയാണെന്നും കമ്മീഷന്‍ അറിയിച്ചു.

ഫെബ്രുവരി 4നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.