| Friday, 16th April 2021, 8:40 pm

രാത്രി 7 മണി മുതല്‍ രാവിലെ 10 വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രചരണം നടത്തേണ്ട; ബംഗാളില്‍ നിയന്ത്രണം കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും രാത്രി 7 നും രാവിലെ 10 നും ഇടയില്‍ തെരഞ്ഞെടുപ്പ് റാലി നടത്താന്‍ അനുവദിക്കില്ലെന്നും ഈ നിയമം ഉടനടി പ്രാബല്യത്തില്‍ വരുത്തുമെന്നും വോട്ടെടുപ്പ് പാനല്‍ പറഞ്ഞു.

ഇതിനുപുറമെ, വരാനിരിക്കുന്ന ഘട്ടങ്ങളുടെ നിശബ്ദ കാലയളവ് 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായി ഉയര്‍ത്തിയിട്ടുമുണ്ട്. ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താന്‍ സാധിക്കില്ല.

നേരത്തെ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.

മമതയുടെ ആവശ്യത്തിന് പിന്നിലെ ശേഷിക്കുന്ന വോട്ടിംഗ് നാല് ഘട്ടങ്ങളിലായി തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത് എത്തിയിരുന്നു,

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: EC’s new rules for Bengal polls: No rallies after 7pm, silence period increased to 72 hrs

Latest Stories

We use cookies to give you the best possible experience. Learn more