ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് കോണ്‍ഗ്രസിന് താക്കീതുമായി രാഷ്ട്രപതി ഭവന്‍. തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബിലാണ് കോണ്‍ഗ്രസ് പോസ്റ്ററുകളിലും മറ്റും രാഷ്ട്രപതിയുടെ ചിത്രം ഉപയോഗിച്ചത്.
രാഷ്ട്രപതിയുടെ നിക്ഷ്പക്ഷതയ്ക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രചരണത്തിനെതിരെ രാഷ്ട്രപതിഭവന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുകയാണ്.
ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ നസീം സെയ്ദിയ്ക്ക് കത്തയച്ചത്. വിഷയത്തില്‍ കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു.
Read more: നിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ സത്യത്തില്‍ പേടിയുണ്ട്: ഗീതു മോഹന്‍ദാസ്
പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം രാഷ്ട്രപതിയുടെ ചിത്രവുമുള്ള പോസ്റ്ററുകള്‍ ലുധിയാന ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും പരിശോധിച്ച് വരികയാണെന്നും കത്തില്‍ പറയുന്നുണ്ട്.
രാഷ്ട്രപതി രാഷ്ട്രീയത്തിനും പാര്‍ട്ടിയ്ക്കും അതീതനാണെന്നും അദ്ദേഹത്തിന്റെ ചിത്രമോ പേരോ മറ്റോ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്നും ഒമിത പോള്‍ പറയുന്നു.
രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും രാഷ്ട്രീയവുമായി ബന്ധപ്പെടുന്നത് തടയാന്‍ വേണ്ട നടപടി ഉടന്‍ കൈക്കൊള്ളമെന്നും അവര്‍ ആവശ്യപ്പെട്ടു.
Also read: മഹാരാഷ്ട്രയില്‍ മുസ്‌ലിം ലീഗ് നേതാവ് ശിവസേനയില്‍ ചേര്‍ന്നു