ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി 26 ന് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.
ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്ത് ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് വെല്ലുവിളച്ചതിന് പിന്നാലെ മാര്‍ച്ച് 30 നാണ് ശര്‍മ്മയ്‌ക്കെതിരെ പരാതി ലഭിച്ചത്.
നേരത്തെ, സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയും മോറിഗെയ്ന്‍ സ്ഥാനാര്‍ത്ഥിയുമായ രാമ കാന്ത ദേവ്രിയയ്ക്കെതിരെ പരാതിയുമായി എ.ജെ.പി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ദേവ്രിയ പണം വിതരണം ചെയ്തുവെന്നാരോപിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
ഒരു കൂട്ടം സ്ത്രീകള്‍ക്ക് ദേവ്രിയ പണം വിതരണം ചെയ്യുന്ന വീഡിയോയും എ.ജെ.പി പങ്കുവെച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കൂട്ടം സ്ത്രീകള്‍ക്ക് ദേവ്രിയ പണം വിതരണം ചെയ്യുന്ന വീഡിയോയും എ.ജെ.പി പങ്കുവെച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:EC notice to Himanta Biswa Sarma for violating model code of conduct