ബെംഗളുരു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുളള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ടെന്ന് മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ ഖുറേഷി. വി.വിപാറ്റ്-ഇ.വി.എം സിസ്റ്റത്തില്‍ അട്ടിമറി നടക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇ.വി.എം അല്ലെങ്കില്‍ വി.വിപാറ്റില്‍ ക്രമക്കേടുകള്‍ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. മെഷീന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ല. ഓരോ തവണ നിങ്ങള്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോഴും അതില്‍ സമാനമായ കണക്കുകളാണുണ്ടാവുക. എനിക്ക് ഈ ആരോപണങ്ങള്‍ മനസിലാവുന്നില്ല. എന്നിരുന്നാലും പ്രതിപക്ഷത്തെയും ജനങ്ങളെയും പൂര്‍ണമായി ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ട്. നമ്മള്‍ ജനങ്ങളെ ഒപ്പം നിര്‍ത്തേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.