| Tuesday, 14th November 2023, 11:42 pm

മോദിക്കെതിരായ പരാമര്‍ശം; പ്രിയങ്കയ്ക്കും കെജ്‌രിവാളിനുമെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്.

എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടതിന് അരവിന്ദ് കെജ്‌രിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. നോട്ടീസ് വ്യാഴാഴ്ച വൈകുന്നേരത്തിനകം മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളിലെ വ്യവസ്ഥകളും പ്രഥമാ ദൃഷ്ടിയാ ലംഘിക്കുന്നതായി എട്ടു പേജുള്ള നോട്ടീസില്‍ പറയുന്നു.

മധ്യപ്രദേശിലെ സാന്‍വര്‍ അസംബ്ലി മണ്ഡലത്തിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിച്ചുവെന്ന പരാമര്‍ശത്തിനാണ് പ്രിയങ്കയ്ക്ക് നോട്ടീസ് ലഭിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടുമണിക്കകം കോണ്‍ഗ്രസ് നേതാവ് വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി പാര്‍ട്ടി ദേശീയ മാധ്യമ ചുമതലയും രാജ്യസഭ അംഗവുമായ അനില്‍ ബലൂനിനെ പാര്‍ട്ടി നേതാവ് എന്നിവര്‍ അടങ്ങുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘമാണ് ഇവക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

CONTENT HIGHKIGHT : EC issues show-cause notices to Arvind Kejriwal, Priyanka Gandhi for remarks against PM Modi

We use cookies to give you the best possible experience. Learn more