| Wednesday, 7th April 2021, 8:30 pm

ബി.ജെ.പിക്ക് വോട്ടുകൊടുക്കരുതെന്ന് മുസ് ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു; മമതയ്‌ക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുസ് ലിം വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

”ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്‌ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,” എന്നായിരുന്നു മമത പറഞ്ഞത്.

അയാള്‍ ബി.ജെ.പിയുടെ അപ്പോസ്തലന്മാരില്‍ ഒരാളാണ്, ഒരു ബി.ജെ.പി സഖാവ്. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാന്‍ ബിജെപി നല്‍കിയ പണവുമായി സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും സഖാക്കള്‍ കറങ്ങുകയാണ് എന്നും മമത ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more