കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിച്ച 8750 പേരെ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പു ചിലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെയും പ്രചരണത്തിന് പരിധിയില്‍ കൂടുതല്‍ തുക ചിലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2015 നവംബര്‍ 2, 5 തിയ്യതില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെയാണ് അയോഗ്യരാക്കിയത്.
2015ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍തഥികളില്‍ തെരഞ്ഞെടുപ്പ് ചിലവു കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ വിവരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ കമ്മീഷനു മുമ്പാകെ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനുശേഷവും ചിലവു കണക്കുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
അഞ്ചുവര്‍ഷത്തേക്കാണ് ഇവരെ അയോഗ്യരാക്കിയിരിക്കുന്നത്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനി നടക്കുന്ന ഉപതെഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ മത്സരിക്കാനാവില്ല.
“നിര്‍ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് ചിലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അപ്രകാരമുള്ള വീഴ്ചയ്ക്ക് മതിയായ കാരണമോ ന്യായീകരണമോ ഇല്ലായെന്നും അഥവാ തെരഞ്ഞെടുപ്പിന് നിര്‍ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ ചിലവു ചെയ്തിട്ടുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അവര്‍ അംഗമായി തുടരുന്നതിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനോ അയോഗ്യരാണെന്ന് പ്രഖ്യാപിക്കുന്നതിനോടൊപ്പം ഇപ്രകാരം പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്ക് ഈ ഉത്തരവ് തിയ്യതിമുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.” എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വി. ഭാസ്‌കരന്‍ ഉത്തരവില്‍ പറയുന്നത്.
അയോഗ്യരായത് കേരള പഞ്ചായത്തീ രാജ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചവര്‍
ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പ് ചിലവിന്റെ കണക്കുകള്‍ ശരിയായി സൂക്ഷിക്കുകയും തെരഞ്ഞെടുപ്പിനുശേഷം നിശ്ചിത സമയപരിധിക്കുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് മുമ്പാകെ കണക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്നാണ് കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 85, 86 വകുപ്പുകളില്‍ പറയുന്നത്. മുനിസിപ്പാലിറ്റിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ കണക്കു നല്‍കാന്‍ ബാധ്യസ്ഥരാണെന്നാണ് കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 141, 142 വകുപ്പുകള്‍ പറയുന്നത്.
തെരഞ്ഞെടുപ്പു കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നതും പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ തുക ചിലവഴിക്കുന്നതും ഈ നിയമപ്രകാരം അയോഗ്യനായി പ്രഖ്യാപിക്കുന്നതിനുള്ള കാരണമാണ്. പഞ്ചായത്ത് രാജ് നിയമത്തിലെ 33ാം വകുപ്പു പ്രകാരമാണ് ഇത്തരത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക.
മുനിസിപ്പാലിറ്റിയിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മുനിസിപ്പാലിറ്റി ആക്ട് 89ാം വകുപ്പു പ്രകാരവും നടപടിയെടുക്കും.
ചിലവു വിവരം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് കാരണം ബോധിപ്പിക്കുന്നതിനും ഇതുസംബന്ധിച്ച നിവേദനം സമര്‍പ്പിക്കുന്നതിനും ആവശ്യപ്പെട്ട് നിയമ പ്രകാരം രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് കൈപ്പറ്റാത്തവര്‍ക്ക് നിയമപ്രകരം വീണ്ടും നോട്ടീസ് നല്‍കും. പ്രസ്തുത നോട്ടീസ് കൈപ്പറ്റിയശേഷം ചിലവു കണക്ക് യഥാസമയം സമര്‍പ്പിക്കാതിരുന്നതിന് മതിയായ കാരണങ്ങള്‍ നല്‍കി ചിലവു കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി അവസാനിപ്പിക്കും.
“തെരഞ്ഞെടുപ്പു ചിലവുകളുടെ കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് വീഴ്ച വരുത്തിയ പരിധിയില്‍ കൂടുതല്‍ ചിലവ് ചെയ്തതായി കണ്ടെത്തിയ സ്ഥാനാര്‍ത്ഥികളോട് കേരള പഞ്ചായത്തീരാജ്/ മുനിസിപ്പാലിറ്റി ആക്ടിന്റെ 89ാം വകുപ്പ് പ്രകാരം അയോഗ്യരാകാതിരിക്കാന്‍ കാരണം ബോധിപ്പിക്കുന്നതിനും ഇതുസംബന്ധിച്ച നിവേദനം സമര്‍പ്പിക്കുന്നതിനും ആവശ്യപ്പെട്ട് 1995ലെ കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ 59(5) ചട്ടപ്രകാരം രേഖാമൂലം രജിസ്റ്റേര്‍ഡ് നോട്ടീസ് നല്‍കിയിട്ടുള്ളതാണ്. നോട്ടീസ് കൈപ്പറ്റാത്തവര്‍ക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം വീണ്ടും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത നോട്ടീസ് കൈപ്പറ്റിയശേഷം ചിലവു കണക്ക് യഥാസമയം സമര്‍പ്പിക്കാതിരുന്നതിന് മതിയായ കാരണങ്ങള്‍ നല്‍കി ചിലവ് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരെ നടപടികള്‍ കമ്മീഷന്‍ അവസാനിപ്പിച്ചിട്ടുള്ളതാണ്.” കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
നടപടിക്ക് ഇടയാക്കിയ കാരണങ്ങള്‍
തെരഞ്ഞെടുപ്പു ചിലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തി, പ്രചാരണ പരിധിയില്‍ കൂടുതല്‍ തുക ചിലവഴിച്ചു എന്നീ കാരണങ്ങളാണ് നടപടിക്ക് ആധാരമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.
തദ്ദേശ സ്ഥാപനങ്ങളലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാ പഞ്ചായത്തില്‍ 60,000 രൂപയുമാണ് സ്ഥാനാര്‍ത്ഥിക്ക് ചിലവഴിക്കാന്‍ അനുമതിയുണ്ടായിരുന്നത്. മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ 30,000 രൂപയും കോര്‍പ്പറേഷനുകളില്‍ 60,000 രൂപയുമാണ് തെരഞ്ഞെടുപ്പു ചിലവുകള്‍ക്ക് പരമാവധി വിനിയോഗിക്കാന്‍ കഴിയുക.
ഇതില്‍ കൂടുതല്‍ ചിലവഴിച്ചെന്നു കണ്ടാല്‍ അത് അയോഗ്യനാക്കാനുള്ള കാരണമാകുമെന്നാണ് പഞ്ചായത്തീ രാജ് നിയമത്തില്‍ പറയുന്നത്.
ആകെയുള്ള 1572 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 372 എണ്ണത്തില്‍ മത്സരിച്ചവര്‍ മാത്രമാണ് പൂര്‍ണമായി കണക്കുകള്‍ സമര്‍പ്പിച്ച് അയോഗ്യതയില്‍ നിന്ന് ഒഴിവായിട്ടുള്ളത്. ബാക്കിയുള്ള 1200 സ്ഥാപനങ്ങളിലായി 8750 പേര്‍ക്കാണ് അയോഗ്യത. ഇതില്‍ 7178 പേര്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ മത്സരിച്ചവരാണ്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 882 ഗ്രാമപഞ്ചായത്തുളിലായി 6559 പേരെയാണ് അയോഗ്യരാക്കിയത്. 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.
1572 പേര്‍ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകിലേക്കും മത്സരിച്ചവരുമാണ്. 84 മുനിസിപ്പാലിറ്റികളിലായി 1188 പേരും ആറ് കോര്‍പ്പറേഷനുകളിലായി 384 പേരുമാണ് അയോഗ്യരായിട്ടുള്ളത്.
ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അയോഗ്യരായത്. 1031 പേരാണ് ഇവിടെ അയോഗ്യരായത്. വയനാട്ടിലാണ് ഏറ്റവും കുറവാളുകള്‍ അയോഗ്യരായത്. വയനാട്ടില്‍ മത്സരിച്ച 161 പേരാണ് അയോഗ്യരായത്. ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള മലപ്പുറം ജില്ലയില്‍ 972 പേരെ അയോഗ്യരാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം അയോഗ്യരാവുന്നതു മൂലം ഒഴിവുവരുന്ന സീറ്റുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോഗ്യരായവരുടെ എണ്ണം- ജില്ല തിരിച്ച്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന ക്രമത്തില്‍. തിരുവനന്തപുരം -689, 44, 8, 77, 127. കൊല്ലം- 668, 46, 4, 44, 37. പത്തനംതിട്ട-307, 16, 1, 64. ആലപ്പുഴ-532, 46, 2, 100. കോട്ടയം- 596, 29, 3, 87. ഇടുക്കി-377, 31, 3, 36. എറണാകുളം-713, 71, 4, 162, 81. തൃശൂര്‍-432, 46, 4, 115, 37. പാലക്കാട്-531, 56, 3, 73. മലപ്പുറം-689, 75, 13,195. കോഴിക്കോട്-527, 57,9,134,79. വയനാട്-125, 10, 1, 25. കണ്ണൂര്‍-261, 18, 1, 44, 23. കാസര്‍ഗോഡ്- 121, 12, 6, 32.
മലപ്പുറം ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച രാധാകൃഷ്ണന്‍ ടെപ്പലത്ത്, രാധാകൃഷ്ണന്‍ മാക്കാടയില്‍, സരോജനി, കുമാരി, അക്ഷര, ഷീല കൊട്ടിലത്ത്, അബ്ബാസ്, പ്രമീള, ശിവദാസന്‍, മുനവര്‍, ഫൈറൂസ്,, കെ.ടി യൂസഫ്, മുഹമ്മദ് അഷ്‌റഫ്, രുഗ്മിയമ്മ എന്നിവരെയാണ് അയോഗ്യരാക്കിയത്.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ഒമ്പതുപേരെയും കൊണ്ടോട്ടി -4, കാളികാവ്- ഒന്ന്, വരണ്ടൂര്‍- 4, അരീക്കോട്- 5, മലപ്പുറം- 4, പെരിന്തല്‍മണ്ണ- 4, മങ്കട- ഒന്ന്, കുറ്റിപ്പുറം-7, താനൂര്‍- 5, വേങ്ങര- 8, തിരൂരങ്ങാടി- 7, പെരുമ്പടപ്പ്- 9, തിരൂര്‍- 3, പൊന്നാനി- 5 എന്നിവരും അയോഗ്യരാക്കിയവരില്‍ ഉള്‍പ്പെടും.
പൊന്നാനി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചവരാണ് മലപ്പുറം ജില്ലയില്‍ അയോഗ്യരാക്കിയവരില്‍ കൂടുതല്‍. 25 പേരെയാണ് ഇവിടെ നിന്നും അയോഗ്യരാക്കിയത്. പഞ്ചായത്തുകള്‍ തിരിച്ചുള്ള കണക്ക് ഇങ്ങനെ: വഴിക്കടവ്- 15, പോത്തുകല്ല്- 7, എടക്കര- 11, മുത്തേടം- 5, ചുങ്കത്തറ- 3, ചാലിയാര്‍- 4, ചെറുകാവ്- 7, പള്ളിക്കല്‍- 8, വാഴയൂര്‍- 3, വാഴക്കാട്- 9, പുളിക്കല്‍ – 13, മുതുവല്ലൂര്‍- 8, ചേലേമ്പ്ര- 8, വണ്ടൂര്‍- 2, തിരുവാലി- 1, മമ്പാട്- 10, പോരൂര്‍- 2, പാണ്ടിക്കാട്- 4. തൃക്കലങ്ങോട്- 12, കാളികാവ്- 8, ചോക്കാട്- 3, കരുവാരക്കുണ്ട്- 6, തുവ്വൂര്‍- 12, അമരമ്പലം- 1, എടപ്പറ്റ- 3, അരീക്കോട്- 7, ഊര്‍ങ്ങാട്ടേരി- 7, കാവനൂര്‍- 5, കീഴുപറമ്പ്- 6, കുഴിമണ്ണ- 6, ചീക്കോട്- 11, പുല്‍പ്പറ്റ- 11, എടവണ്ണ- 2, ആനക്കയം- 6, മൊറയൂര്‍- 7, പൊന്മള- 8, പൂക്കോട്ടൂര്‍- 14, ഒതുക്കുങ്ങല്‍ – 6, കോഡൂര്‍- 3, ആലിപ്പറമ്പ് – 6, ഏലംകുളം- 5, മേലാറ്റൂര്‍ – 2, കീഴാറ്റൂര്‍ – 4, താഴെക്കോട്- 5, വെട്ടത്തൂര്‍- 13, പൂലാമന്തോള്‍- 14, അങ്ങാടിപ്പുറം- 7, കുറുവ- 5, കൂട്ടിലങ്ങാടി- 5, പൂഴക്കാട്ടിരി- 13, മൂര്‍ക്കനാട്- 2, മക്കരപ്പറമ്പ്- 2, മങ്കട-3, ആതവനാട്- 3, എടയൂര്‍- 10, ഇരിമ്പിളിയം- 9, മാറാക്കര- 9, കുറ്റിപ്പുറം- 24, കല്‍പ്പകഞ്ചേരി- 9, പൊന്മുണ്ടം- 10, ചെറിയമുണ്ടം- 8, ഒഴൂര്‍ 9, നിറമരുതൂര്‍- 5, വളവന്നൂര്‍- 10, പെരുമണ്ണ ക്ലാരി- 10, എ.ആര്‍ നഗര്‍ – 6, പറപ്പൂര്‍- 9, തെന്നല- 14, വേങ്ങര – 11, കണ്ണമംഗലം- 4, ഊരകം- 6, എടരിക്കോട്- 6, നന്നമ്പ്ര- 17, മുന്നിയൂര്‍- 7, തേഞ്ഞിപ്പാലം- 7, വള്ളിക്കുന്ന്- 3, പെരുവള്ളൂര്‍- 22, പുറത്തൂര്‍- 4, മംഗലം- 7, തൃപ്രങ്ങോട്- 13, വെട്ടം- 7, തലക്കാട്- 5, തിരുനാവായ- 12, തവനൂര്‍- 17, വട്ടംകുളം- 1, എടപ്പാള്‍- 2, കാലടി-8, ആലങ്കോട്- 3, മാറാഞ്ചേരി- 7, നന്നം മുക്ക്- 6, പെരുമ്പടപ്പ്- 7, വെള്ളിയങ്കോട്-8.