ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
അടുത്ത 48 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് ഹിമന്ത വിട്ടുനില്‍ക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും, അഭിമുഖങ്ങള്‍ നല്‍കുന്നതിലും വിലക്കുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്ത് ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് വെല്ലുവിളിച്ചതിനാണ് ഹിമന്ത വിശ്വയ്ക്ക് നേരെ കമ്മീഷന്‍ നടപടിയെടുത്തത്.
അസം നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി 26 ന് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.
നേരത്തെ, സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയും മോറിഗെയ്ന്‍ സ്ഥാനാര്‍ത്ഥിയുമായ രാമ കാന്ത ദേവ്രിയയ്‌ക്കെതിരെ പരാതിയുമായി എ.ജെ.പിയും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ദേവ്രിയ പണം വിതരണം ചെയ്തുവെന്നാരോപിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
ഒരു കൂട്ടം സ്ത്രീകള്‍ക്ക് ദേവ്രിയ പണം വിതരണം ചെയ്യുന്ന വീഡിയോയും എ.ജെ.പി പങ്കുവെച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; EC bars Himanta Biswa Sarma from holding rallies for next 48 hours