ന്യൂദല്‍ഹി: സമാജ് വാദ് പാര്‍ട്ടി നേതാവ് അസംഖാനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റചട്ടലംഘനം നടത്തിയതിനാണ് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അസംഖാന് നാളെ രാവിലെ ആറ് മുതല്‍ അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.
തെരഞ്ഞെടുപ്പ് റാലിക്കിടെ പെരുമാറ്റച്ചട്ടലംഘിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നും ഇത് ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ മാസം ഇത് രണ്ടാംതവണയാണ് അസം ഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിടുന്നത്.
ഉത്തര്‍പ്രദേശില്‍ നടത്തിയ റാലിയില്‍ ആയിരുന്നു ചട്ടലംഘിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്.
മുന്‍പ്, മുന്‍ നടിയും രാംപൂരിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ ജയപ്രദയെ അപമാനിക്കുന്ന തരത്തില്‍ മുതിര്‍ന്ന അസം ഖാന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ജയപ്രദയുടെ അടിവസ്ത്രത്തിന് ‘കാക്കി’നിറമാണ് എന്നായിരുന്നു അസം ഖാന്റെ വിവാദ പ്രസ്താവന.