| Thursday, 18th April 2019, 6:52 pm

മധ്യപ്രദേശില്‍ 'ചൗക്കീദാര്‍ ചോര്‍ ഹെ' പരസ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ പ്രചരണ ക്യാംപെയ്‌നായ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരസ്യം മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. പ്രചരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജോയിന്റെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ബി.ജെ.പി നല്‍കിയ പരാതിയിലാണ് നടപടി. ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതാണെന്നാണ് ആരോപണം. രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹത്തില്‍ നിന്ന് പിഴ ഈടാക്കണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഹര്‍ദീപ് സിങ് പുരി എന്നിവരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ് ‘ചൗക്കീ ദാര്‍ ചോര്‍ ഹെ’ എന്നുള്ളത്. ഇതിന് ബദലായി ‘മേം ഭീ ചൗക്കീദാര്‍’ എന്ന മുദ്രാവാക്യം മോദിയും ഉയര്‍ത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more