കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേരത്തെ ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
കൂച്ച് ബീഹാര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്റെ വിലക്ക്. വെടിവെയ്പ്പില്‍ നാല് പേര്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരാമര്‍ശം.
കൂച്ച് ബിഹാറിലെ സീതാല്‍കുച്ചിയില്‍ നാലുപേരെയായിരുന്നില്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്നായിരുന്നു രാഹുല്‍ സിന്‍ഹ പറഞ്ഞത്.
ഹബ്ര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് രാഹുല്‍ സിന്‍ഹ. നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ സിന്‍ഹ ഈ പ്രസ്താവന നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക