| Tuesday, 23rd April 2019, 10:56 pm

മോദിയുടെ റോഡ് ഷോ: തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ​ദൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആവശ്യപ്പെട്ടു. ഗു​ജ​റാ​ത്തിലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ട് കമ്മീഷൻ റിപ്പോർട്ട് തേടി. അഹമ്മദാബാദിൽ വോ​ട്ട് ചെയ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച മോ​ദി തു​റ​ന്ന ജീ​പ്പി​ൽ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം​ചെ​യ്ത് ക​ട​ന്നു​പോ​യെന്നാണ് പ​രാ​തി.

മോദി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചുവെന്നും അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ​നി​ന്നും 48 മു​ത​ൽ 72 മ​ണി​ക്കൂ​ർ​വ​രെ വരെ മാറ്റി നിർത്തണമെന്നാണ് കോൺഗ്രസ് ആവശ്യപെട്ടിരിക്കുന്നത്. മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യും റോ​ഡ് ഷോ​യും പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘനമാണെന്ന് അഭിഭാഷകനും കോ​ൺ​ഗ്ര​സ് നേ​താവുമായ അ​ഭി​ഷേ​ക് സിംഗ്വി പ​റ​ഞ്ഞു.

വോ​ട്ടിം​ഗ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളെ​ക്കാ​ള്‍ ശ​ക്തി​യു​ണ്ടെ​ന്നും മോദി പ്ര​സ്താ​വിച്ചിരുന്നു. കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​തീ​തിയാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് മോ​ദി പറഞ്ഞിരുന്നു. ഗാ​ന്ധി​ന​ഗ​റി​ലെ​ത്തി അ​മ്മ​യു​ടെ അനു​ഗ്ര​ഹം വാ​ങ്ങി​യ​തിന് ശേ​ഷ​മാ​ണ് മോ​ദി അ​ഹ​മ്മ​ദാ​ബാ​ദി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോട്ട് ചെയ്യാൻ എത്തിയത്.

We use cookies to give you the best possible experience. Learn more