| Wednesday, 17th September 2014, 1:17 pm

എബോള നിയന്ത്രണമില്ലാതെ പടരുന്നതായി ബരാക്ക് ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യുയോര്‍ക്ക്: എബോള നിയന്ത്രണമില്ലാതെ പടരുകയാണെന്നും മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലാണ് രോഗം വ്യാപിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ആയിരക്കണക്കിന് ആള്‍ക്കാര്‍ എബോള ഭീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂവായിരത്തോളം സൈനികരെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രോഗ ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ക്രമാതീതമായാണ് രോഗം പടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ രോഗം പടരുന്ന കാഴ്ചയാണ് ആഫ്രിക്കയില്‍ ഇപ്പോഴുള്ളതെന്നും ഒബാമ പറഞ്ഞു.

യാതൊരു നിയന്ത്രണവുമിലല്ലാതെയാണ് രോഗം പടരുന്നതെന്നും വളരെപ്പെട്ടെന്ന് രോഗം പടര്‍ന്ന് പിടിക്കുന്നുണ്ടെന്നും ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞതായും രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ പെട്ടെന്ന് കൂടുന്നതിനുള്ള സാധ്യത ഏറെയാണെന്നും ഒബാമ അറിയിച്ചു.

രോഗം പടരുന്നത് പിടിച്ചു നിര്‍ത്താാന്‍ സാധിക്കാതിരുന്നാന്‍ രാഷ്ട്രത്തെയും സമ്പത്ത് വ്യവസ്ഥയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം 500 മില്ല്യണ്‍ ഡോളര്‍ ഓവര്‍സീസ് കോണ്‍ഡിജെന്‍സി ഓപ്പറേഷന്‍ (ഒ.സി.ഒ) വഴി എബോള ബാധിത പ്രദേശങ്ങളില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

2400 ല്‍ അധികം ആള്‍ക്കാര്‍ എബോള ബാധിച്ച് ഇതിനോടകം തന്നെ മരിച്ചുകഴിഞ്ഞു.

We use cookies to give you the best possible experience. Learn more