കിന്‍ശസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോങ്കോയില്‍ എബോള സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ട് എബോള കേസുകളാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂ. എച്. ഒ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു കൂടാതെ 30ഓളം കേസുകള്‍ എബോളയാകാനുള്ള സാധ്യതയുണ്ടെന്നും ഡബ്ല്യൂ. എച്. ഒ റിപ്പോര്‍ട്ട് ചെയ്തു.
Also Read:ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം തുടരുന്നു; ഒരാള്‍ക്കൂടി കൊല്ലപ്പെട്ടു
എബോള വൈറസ് ബാധിച്ച് ഒരാള്‍ കോങ്കോയില്‍ മരിച്ചതായും രാജ്യത്തെ ആരോഗ്യമന്ത്രി അറിയിച്ചു. ബികോറോ നഗരത്തിലാണ് കോങ്കോയില്‍ എബോളയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കടുത്ത പനി, തലവേദന, ശാരീരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകല്‍, രക്തസ്രാവം തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങള്‍. ഡബ്ല്യൂ. എച്. ഒയുടേയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധനകളും ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
Watch DoolNews Video: