| Tuesday, 29th March 2022, 9:05 pm

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദരവും തിളക്കവുമുള്ള വ്യക്തിത്വത്തിന്റെ പിന്‍ഗാമിയായാണ് ഞാന്‍ രാജ്യസഭയില്‍ എത്തുന്നത്: ജെബി മേത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ആദരവും തിളക്കവുമുള്ള വ്യക്തിത്വത്തിന്റെ പിന്‍ഗാമിയായിട്ടാണ് താന്‍ രാജ്യസഭയില്‍ എത്തുന്നതെന്ന് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തര്‍.

ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ ആഴം കൂട്ടൂന്നുവെന്ന് എ.കെ. ആന്റണിയുടെ ദല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ജെബി മേത്തര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി സാറിനെ ദല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ആദരവും തിളക്കവുമുള്ള ആ വ്യക്തിത്വത്തിന്റെ പിന്‍ഗാമിയായിട്ടാണ്

ഞാന്‍ രാജ്യസഭയില്‍ എത്തുന്നത് എന്നത് എന്റെ ഉത്തരവാദിത്തത്തിന്റെ ആഴം കൂട്ടൂന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെയും നന്‍മയുടെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ആ പ്രകാശ ഗോപുരത്തിന് കീഴില്‍ ഒരു തിരി വെളിച്ചം പകരനായാല്‍ ധന്യയായ്,’ എ.കെ. ആന്റണിയുടെ കൂടെയുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ജെബി മേത്തര്‍ എഴുതി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.

രാജ്യസഭാ സീറ്റിലേക്ക് ഹൈക്കമാന്റ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈക്കമാന്റിന് കെ.പി.സി.സി കൈമാറിയിരുന്നു.

അതേസമയം, 1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ. ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ് ഇവര്‍. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്

Content Highlights :  Jebi Meher says I am coming to the Rajya Sabha as the successor of a respected and brilliant personality in Indian politics

We use cookies to give you the best possible experience. Learn more