ഏറ്റുമാനൂര്‍ നഗരസഭയും നാല് പഞ്ചായത്തുകളും കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു
Kerala News
ഏറ്റുമാനൂര്‍ നഗരസഭയും നാല് പഞ്ചായത്തുകളും കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 11:45 pm

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നഗരസഭയും നാല് പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചു. നഗരസഭയ്ക്ക് പുറമേ കാണക്കാരി, അയര്‍ക്കുന്നം, മാഞ്ഞൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍.

ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ രോഗവ്യാപനം കടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. കോട്ടയം ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗം ഭേദമായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

വിദേശത്ത് നിന്ന് വന്ന 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക