| Saturday, 1st August 2015, 10:47 am

ആര്‍ത്തവകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള സമയമാണ് ആര്‍ത്തവ കാലം.  ആ കാലത്തെ ഇഷ്ടപ്പെടുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ ആര്‍ത്തവ കാലത്തെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ വിചാരിച്ചാല്‍ സാധിക്കും. അതിനു ചെയ്യേണ്ട കാര്യങ്ങള്‍ പറയാം.

ആരോഗ്യകരമായ ഭക്ഷണക്രമം:

ആര്‍ത്തവ സമയത്ത് ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ സീസണലായി ലഭിക്കുന്ന പഴങ്ങളും ധാരാളം വെള്ളവും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഒരു ഗ്ലാസ് ചൂടുപാലും കുടിക്കാം. എണ്ണക്കടികള്‍ ഒഴിവാക്കാം.

പൊണ്ണത്തടി ഒഴിവാക്കുക:

സ്ഥിരമായി വ്യായാമം ചെയ്യണം. പ്രത്യേകിച്ച് പ്രഭാതസമയങ്ങളില്‍. ദിവസവും ഏഴു മണിക്കൂര്‍ ഉറങ്ങണം. ഇത് അമിതവണ്ണം തടയും. അതുവഴി ആര്‍ത്തവം കാലത്തുണ്ടാകുന്ന കുറേയെറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

വ്യക്തി ശുചിത്വം:

നാലു മുതല്‍ ആറുമണിക്കൂറിനുള്ളില്‍ സാനിറ്ററി പാഡുകള്‍ മാറ്റണം. പാഡുകള്‍ മാറ്റുന്നതിനു മുമ്പും പിമ്പും കൈ കഴുകണം. ചൊറിച്ചിലോ, മണമോ മറ്റോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

ഇടയ്ക്കിടെ യോനി ഭാഗം വൃത്തിയാക്കണം. അടിവസ്ത്രം ദിവസം രണ്ടോ മൂന്നോ തവണ മാറ്റണം.

സുഖകരമായ വസ്ത്രങ്ങള്‍:

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഈ സമയത്ത് നല്ലത്. ആര്‍ത്തവ സമയത്ത് കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് ഫീലിങ് ഉണ്ടാക്കും.

We use cookies to give you the best possible experience. Learn more