ചിക്കന്‍ ഇഷ്ടമല്ലാത്ത മാംസാഹാര പ്രിയര്‍ കുറവായിരിക്കും. അതില്‍ തന്നെ വ്യത്യസ്ത വിഭവങ്ങള്‍ എന്നും ചിക്കന്‍ കൊതിയന്‍മാര്‍ കാത്തിരിക്കുന്നതാണ്. അത്തരമൊരു വ്യത്യസ്ഥമായ ചിക്കന്‍ വിഭവമാണ് ചിക്കന്‍ കൊണ്ടാട്ടം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ ചിക്കന്‍ കൊണ്ടാട്ടം എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ വസ്തുക്കള്‍
ചിക്കന്‍ – 1/2 കിലോ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
തൈര് – 2 ടീസ്പൂണ്‍
കശ്മീരി മുളക് പൊടി – 2 ടീസ്പൂണ്‍
കോണ്‍ഫേളേര്‍ പൊടി – 1 ടീ സ്പൂണ്‍ പൊടി
വെളുത്തുള്ളി – 5 അല്ലി
ഉണക്ക മുളക് – 5 എണ്ണം
കറിവേപ്പില – 3
മല്ലിയില – ആവശ്യത്തിന്
തക്കാളി സോസ് – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കനും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മഞ്ഞള്‍പൊടി, തൈര്, കശ്മിരി മുളക് പൊടി കോണ്‍ഫേളേര്‍ പൊടി എന്നിവ മിക്‌സ് ചെയ്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
തുടര്‍ന്ന് എണ്ണയില്‍ നന്നായി പൊരിച്ച് എടുക്കുക. തുടര്‍ന്ന് വെളുത്ത് അരിഞ്ഞത് എണ്ണയിലിട്ട് മൂപ്പിക്കുക. തുടര്‍ന്ന് വറ്റല്‍ മുളക് കറിവേപ്പില എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് തക്കാളി സോസ് ചേര്‍ക്കുക. അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഉളക്കുക. തുടര്‍ന്ന് പൊടിയായി അരിഞ്ഞ മല്ലിയില വിതറി വിളമ്പാം
DoolNews Video