നോമ്പ് നോറ്റ് ഈസ്റ്ററിന്റെ വരവിനായി കാത്തിരിക്കുകയാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍. അപ്പോള്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ നല്ല രുചിയൂറുന്ന പാലപ്പവും താറാവ് കറിയും നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ? വായില്‍ വെള്ളമൂറും ഈ വിഭവങ്ങള്‍ എങ്ങിനെ എളുപ്പം നല്ല രുചിയായി ഉണ്ടാക്കാമെന്ന് നോക്കാം.
പാലപ്പം
ചേരുവകള്‍
പച്ചരി – മൂന്ന് കപ്പ്
തേങ്ങ ചിരവിയത് -ഒരു കപ്പ്
ചോറ്‌രണ്ടര സ്പൂണ്‍
പഞ്ചസാര- രണ്ട് ചെറിയ സ്പൂണ്‍
ഈസ്റ്റ്- ഒരു ടീസ്പൂണ്‍
തേങ്ങാ പാല്‍- ഒരു ചെറിയ കപ്പ്
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന രീതി
അരി തലേന്ന് രാത്രി തന്നെ വെള്ളത്തില്‍ കുതിര്‍ക്കാം. മാവ് അരക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈസ്റ്റ് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ കലക്കി വെക്കുക.
ഇതിനിടെ നാലു ടേബിള്‍ സ്പൂണ്‍ അരി വെള്ളം കുറച്ച് അരച്ചെടുക്കു. ഇതില്‍ നിന്ന് ഒന്നര ടേബിള്‍ സ്പൂണ്‍ മാവ് എടുത്ത് കാല്‍ ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച് തണുപ്പിക്കുക.
ശേഷം ബാക്കി അരിയും ചിരവിയ തേങ്ങ,ചോറ്,തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് കുറുക്കി വെച്ച മാവും ഈസ്റ്റും ഇതിലേക്ക് ചേര്‍ത്ത് പൊങ്ങി വരാനായി ഏതാനും മണിക്കൂര്‍ മൂടിവെക്കുക. മാവ് നന്നായി പൊങ്ങിവന്ന ശേഷം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം.
ഈ പാലപ്പം നല്ല ടേസ്റ്റിയും മാര്‍ദ്ദവമുള്ളതുമായിരിക്കും.
താറാവ് കറി
താറാവ് ഇറച്ചി – അര കിലോ
സവാള- 250
തക്കാളി-3 എണ്ണം
വെളുത്തുള്ളി- അഞ്ച് അല്ലി
പച്ചമുളക് -5 എണ്ണം
ഇഞ്ചി-ഒരു വലിയ കഷ്ണം
മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒന്നര ടീസ്പൂണ്‍
മുളക്‌പൊടി- ഒരു ടീസ്പൂണ്‍
തേങ്ങ ചിരവി വറുത്തത്-1 എണ്ണം
തേങ്ങാപ്പാല്‍-ഒരു തേങ്ങയുടേത്
ഉണക്കമുളക്- 4 എണ്ണം
ചുവന്നുള്ളി-12
കുരുമുളക് – രണ്ട് ടീസ്പൂണ്‍
വലിയ ജീരകം- ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
കറിവേപ്പില -രണ്ട് തണ്ട്
പാചക രീതി
താറാവ് ഇറച്ചി കഷ്ണങ്ങള്‍ തേങ്ങ വറുത്തരച്ചത് പുരട്ടി രണ്ട് മണിക്കൂര്‍ വെക്കുക. പിന്നീട് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച ശേഷം സവാള,ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക. ഒപ്പം മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് ഇറച്ചികഷ്ണങ്ങള്‍ ചേര്‍ക്കുക. പിന്നീട് അടച്ചുവെച്ച് ചൂട് വെള്ളം ചേര്‍ത്ത് വേവിച്ച് കുറുക്കിയെടുക്കുക. പിന്നീട് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കിയ ശേഷം കടുക് വെളിച്ചെണ്ണയില്‍ താളിച്ച് ഒഴിക്കുക. കറിവേപ്പില കുറച്ചൂകൂടി ഈ സമയത്ത് ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കും.