[]വാഷിങ്ങ്ടണ്‍: ഭൂമിയില്‍ നിന്ന് 200 പ്രകാശവര്‍ഷം അകലെ മറ്റൊരു സൗരയൂഥത്തില്‍ ഭൂമിയുടെ സമാന പിണ്ഡത്തിലുള്ള ഗ്രഹത്തെ കണ്ടെത്തി.
ഭൂമിയുടെ ഒന്നര ഇരട്ടിയിലേറെ വലിപ്പമുള്ള ഈ ഗ്രഹത്തിന് കെ.ഒ.ഐ-314 സി എന്നാണ് ഭൗമശാസ്ത്രജഞര്‍ നല്‍കിയിരിക്കുന്ന പേര്.
ഈ ഗ്രഹത്തിന് ഭൂമിയുടെ അത്രയും തന്നെ മാസ്സ് ഉണ്ടങ്കിലും ഇത് ഭൂമിയ്ക്ക് സമാനമാവില്ലെന്ന് കണ്ടുപിടത്തതിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ് സ്മിത്ത്‌സോനിയന്‍ അസ്‌ട്രോഫിസിക്‌സിലെ ഡേവിഡ് ക്ലിപ്പിങ്ങ് പറഞ്ഞു.
കേന്ദ്ര നക്ഷത്രത്തെ ഒരു തവണ പ്രദക്ഷിണം വയ്ക്കാന്‍ 23 ദിവസം മതി. ജീവന്‍ അസാധ്യമായ വിധത്തില്‍ അന്തരീക്ഷ താപനില 104 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് കണക്കാക്കപ്പെടുന്നു.
ഹൈഡ്രജനും ഹീലിയവും നിറഞ്ഞതാണ് അന്തരീക്ഷം എന്നാണ് നിഗമനം. വെള്ളത്തേക്കാള്‍ 30 ശതമാനം അധികമാണ് ഇതിന്റെ സാന്ദ്രത.
കെ.ഒ.ഐ-314 സി വലയം ചെയ്യുന്നത് 200 പ്രകാശ വര്‍ഷം അകലെയുള്ള മങ്ങിയ ചുവന്ന നക്ഷത്രത്തെയാണ്. നാസയുടെ കെപ്ലര്‍ സ്‌പേസ്‌ക്രാഫ്റ്റ് നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗ്രഹത്തിന്റെ പ്രത്യേകതകള്‍ കണ്ടെത്തിയത്.