| Friday, 18th December 2015, 2:20 pm

ഭൂകമ്പത്തില്‍നിന്നും രക്ഷനേടാന്‍ എര്‍ത്ത്‌ക്വേക്ക് പ്രൂഫ് ബെഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂകമ്പമെന്ന് കേള്‍ക്കുന്നതുതന്നെ പലര്‍ക്കും പേടിയാണ്. വളരെ അപകടംപിടിച്ച പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ് ഭൂകമ്പം. യാതൊരു മുന്നറിയിപ്പും കൂടാതെ വരുന്ന ഈ വലിയ ദുരന്തം പലപ്പോഴും നിരവധി ആളുകളുടെ ജീവനും സ്വത്തും കവര്‍ന്നെടുത്താണ് പിന്‍വാങ്ങാറ്.

ഒരുപക്ഷേ ഒരു ഉറക്കത്തിലായിരിക്കാം ഭൂകമ്പം നമ്മെ മരണത്തിലേക്ക് കൊണ്ടുപോകുക. എന്നാല്‍ ഇത്തരം ഭൂകമ്പഅപകടങ്ങളില്‍ നിന്നൊക്കെ രക്ഷനേടാനുള്ള എര്‍ത്ത്‌ക്വേക്ക് പ്രൂഫ് ബെഡ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്.

ടെക് ബ്ലോഗായ ഗിസ്‌മോഡോയാണ് ഈ പ്രത്യേകതരമുള്ള ബെഡിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഉറക്കത്തിലായിക്കുന്ന സമയത്തുണ്ടാകുന്ന ഭൂകമ്പത്തില്‍ നിന്നും ആളുകളെ സംരക്ഷിച്ചുനിര്‍ത്തുന്ന പ്രത്യേകതരം ബെഡാണ് ഇത്.

ഭൂമികലുക്കമുണ്ടാകുന്ന സമയത്ത് തന്നെ ബെഡ് താനെ ഒരുപെട്ടിയെന്നോണം മടങ്ങി അതിനുള്ളിലേക്ക് കിടക്കുന്ന ആളെ വലിച്ചിടുന്നു. എന്നാല്‍ ഈ ബെഡിന്റെ രൂപമാറ്റം കാണുന്നവരില്‍ അല്പംഭയവും ഉണ്ടാകുന്നുവെന്നതാണ് മറ്റൊരു കാര്യം.

ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള ബെഡാണ് ഒരുക്കിയത്. കിടക്കയുള്‍പ്പെടെയുള്ള ബെഡ് മോഡലുകളില്‍ വ്യത്യസ്തമാണ്. ചൈനീസ് വംശജനായ  വാങ് വെന്‍ക്‌സിയാണ് ബെഡിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

ഈ ബെഡിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും വീഡിയോയില്‍ ഇല്ലെങ്കിലും  ഒരു സ്‌ട്രോങ് ബോക്‌സായി ഈ ബെഡ് നിലകൊള്ളുമെന്ന് അവകാശപ്പെടുന്നു. ഭൂകമ്പസമയത്ത് കട്ടില്‍ പ്രൂഫ് ബെഡായി മാറുകയും ഇതിനുള്ളില്‍ വെളളവും ഭക്ഷണവും ഫസ്റ്റ് എയ്ഡ് ബോക്‌സും ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.

We use cookies to give you the best possible experience. Learn more