ആലപ്പുഴയില്‍ ഭൂചലനം; ചെറുചലനമെന്ന് സംശയം: ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ്
Kerala News
ആലപ്പുഴയില്‍ ഭൂചലനം; ചെറുചലനമെന്ന് സംശയം: ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 12:25 pm

ആലപ്പുഴ: ആലപ്പുഴയ്ക്കടുത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ആണ് ഭൂചലനം രേഖപ്പെടുത്തിയത്.

പ്രദേശത്ത് ഒരു വലിയ ശബ്ദം കേട്ടെന്നും വീടുകളില്‍ വിള്ളലുകളുണ്ടായെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്. അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ALSO READ: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കി ; കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി


ജില്ലയിലെ തന്നെ പള്ളിക്കല്‍ പഞ്ചായത്തിലെ പാലമ്മേല്‍, ആദിക്കാട്ടുകുളങ്ങര, ചാരുമൂട്, കുടശ്ശനാട് മേഖലകളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഭൂകമ്പ വാര്‍ത്തകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രതയുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്താറില്ല.

ഇപ്പോഴുണ്ടായ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.