|

തൃശൂരില്‍ ഭൂചലനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ ഇന്നലെ 11.15ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരില്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം, വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന, അയ്യന്തോള്‍ തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


ALSO READ: ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് എതിരഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിലല്ല: പൂനെ പൊലീസിന് നടപടിയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി


ഒരു സെക്കന്റ് ദൈര്‍ഘ്യമാണ് ഭൂചലനത്തിന് ഉണ്ടായിരുന്നത്, തീവ്രത എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പ്രഭവകേന്ദ്രവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


ALSO READ: പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത്: “ജഡ്ജി മാറും”, പ്രതീക്ഷയുണ്ട്: രാഹുല്‍ ഈശ്വര്‍


വീടിന്റെ വാതിലുകള്‍ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞ് വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. മഴ ഉണ്ടായിരുന്നതിനാല്‍ ഇടിയുടെ ഭാഗമാണെന്നാണ് ആളുകള്‍ ആദ്യം കരുതിയിരുന്നത്.

Latest Stories