തിരുവനന്തപുരം: ജില്ലയിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കിയിലുള്ള ഭൂകമ്പമാപിനിയില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് കൂടുതലായി അനുഭവപ്പെട്ടത്.
ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. 1970 കളില്‍ വാമനപുരം നദിയുടെ കരയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: അസം പൗരത്വപട്ടികയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; മമത ബാനര്‍ജിയ്‌ക്കെതിരെ പരാതിയുമായി യുവമോര്‍ച്ച
വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്ച രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതില്‍ ഭയന്ന് നാട്ടുകാര്‍ വീടുവിട്ട് ഇറങ്ങിയോടി. നാട്ടുകാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷനുകളിലും ഫയര്‍ഫോഴ്‌സിലും ഭൂചലനത്തെപ്പറ്റിയുള്ള വിവരം വിളിച്ചറിയിച്ചു.
പ്രദേശത്ത് ദുരന്തനിവാരണവിഭാഗവും ഫയര്‍ഫോഴ്‌സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വെഞ്ഞാറമൂട്, കല്ലറ, കരിച്ച, പുല്ലമ്പാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം,പാലുവള്ളി, മുതുവിള, തെങ്ങുംകോട്, മിതൃമ്മല ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് മിനിട്ട് ഇടവിട്ട് രണ്ട് തവണകളിലായി ഭൂമിയില്‍ നിന്ന് വിറയല്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.