| Wednesday, 25th November 2015, 9:15 am

പെറുവില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിമ: പെറുവില്‍ ശക്തമായ ഭൂചലനം. 7.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  പ്രാദേശികസമയം വൈകീട്ട് 5.45നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ച്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

വളരെ ശക്തമായ ഭൂചലനമായിരുന്നുവെങ്കിലും പ്രഭവകേന്ദ്രം 600 കിലോമീറ്റര്‍ താഴ്ചയില്‍ ആയതും ഭൂകമ്പമുണ്ടായത് ആമസോണ്‍ വനപ്രദേശത്തായതുകൊണ്ടും വന്‍ നാശനഷ്ടങ്ങളും അത്യാഹിതങ്ങളും ഒഴിവായി. തുടക്കത്തില്‍ 7.3 ഉം പിന്നീട് 7.2 ഉം രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതുകഴിഞ്ഞ് അഞ്ച് മിനിറ്റ് ശേഷം 5.9 രേഖപ്പെടുത്തി വീണ്ടും ഭൂകമ്പമുണ്ടായി.

ആമസോണ്‍ മേഖലയിലുണ്ടായ ഭൂചലനത്തിലും തുടര്‍ ചലനങ്ങളിലും ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പെറുവിലെ എമര്‍ജന്‍സി സര്‍വ്വീസ് തലവന്‍ അല്‍ഫ്രഡോ മുര്‍ഗുയിറ്റോ പറഞ്ഞു. പെറുവിലെ ഏറ്റവും വലിയ കോപ്പര്‍ ഖനിയായ സൗത്തേണ്‍ കോപ്പര്‍ ഖനിയും സുരക്ഷിതമാണ്.

We use cookies to give you the best possible experience. Learn more