ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയില്‍ ലെംബോക്ക് പ്രവിശ്യയില്‍ കഴിഞ്ഞദിവസം ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 387 ആയി. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം ഭൂകമ്പത്തില്‍ പതിമൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടെന്നും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ലെംബോക്കില്‍ രണ്ട് ലക്ഷം പേര്‍ക്കാണ് വീട് നഷ്ടമായത്.
ലെബോക്കിന് സമീപമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബാലിദ്വീപിലും ഭൂകമ്പം നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ലെംബോക്ക്. ഭൂകമ്പത്തിന് ശേഷം പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ആണ് ഇപ്പോള്‍ അധികൃതര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.