| Saturday, 20th April 2013, 10:45 am

ചൈനയില്‍ ഭൂചലനം; 30 മരണം, 400 റിലേറെ പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാങ്ഹായ്: ചൈനയിലെ പടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 30 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 400 റിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ചൈനയിലെ കിഴക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ സിച്ചുവാനിലെ യാ”ന്‍ നഗരത്തിന് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. []

ലിന്‍ഡിയോങ് നഗരത്തിന് 80 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. 2008ല്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ 70,000 പേര്‍ മരിച്ചിരുന്നു. പ്രാദേശിക സമയം രാവിലെ 8.02നാണ് ഭൂചലനം അനുഭവപ്പെട്ടത്.

അടുത്ത പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ പലരും വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി.

ലുഷാന്‍ ടൗണിന് 111 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഭൗമോപരിതലത്തില്‍ നിന്ന് 13 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിബറ്റിനു സമീപമാണ് ഭൂചലനമുണ്ടായ മേഖല.

ഭൂചലനത്തിനു തൊട്ടുപിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. മേഖലയില്‍ റിക്ടര്‍സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായതായും സൂചനയുണ്ട്.

അഞ്ചു വര്‍ഷത്തിനിടെ ഇവിടെയുണ്ടാവുന്ന രണ്ടാമത്തെ വന്‍ ഭൂചലനമാണിത്.

We use cookies to give you the best possible experience. Learn more