| Sunday, 24th December 2017, 8:09 am

നിസ്സാരമല്ല ചെവി വേദന; ചെവിയിലുണ്ടാകുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണം ചെവി വേദനയാണെന്ന് പുതിയ പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ കാന്‍സര്‍ ബാധിക്കാറുണ്ടെങ്കിലും ചെവിയിലെ കാന്‍സര്‍ വളരെ അപൂര്‍വ്വമാണ്. മാത്രമല്ല, ചെവിയുടെ പുറംതൊലിയില്‍ വളരുകയും ചെവിയിലെ മൂന്നു ഭാഗങ്ങളിലും ബാധിക്കുന്നതാണ് ഈ കാന്‍സറിന്റെ പ്രത്യേകത.

ഈ മൂന്നുഭാഗങ്ങളില്‍ എവിടെയാണ് കാന്‍സറിന് കാരണമായ ട്യൂമര്‍ വളരുന്നത് എന്നതിനെ ആശ്രയിച്ചാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്.

പിങ്ക് നിറത്തിലുള്ള ഒരുതരം ശ്രവം ചെവിയില്‍ നിന്ന് പുറത്തുവരുന്നതാണ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. മാത്രമല്ല ചെവിയുടെ മധ്യഭാഗത്ത് ബാധിക്കുന്ന കാന്‍സറിന്റെ മറ്റൊരു ലക്ഷണം കടുത്ത ചെവി വേദനയും ചെവിയില്‍ നിന്നുണ്ടാകുന്ന രക്തം പുറത്തേക്ക് വരുന്നതുമാണ്.

ചെവിക്കുള്ളില്‍ എപ്പോഴും ഉണ്ടാകുന്ന മുഴക്കം, തലകറക്കം, കടുത്ത തലവേദന എന്നിവ ചെവി കാന്‍സറിനുള്ള ലക്ഷണങ്ങളാണ്.

കാന്‍സര്‍ രോഗനിര്‍ണയം സ്ഥിരീകരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ചെവിയിലെ വേദനയുള്ള ഭാഗത്തുള്ള ടിഷ്യുവിനെ ബയോപ്‌സിക്ക് വിധേയമാക്കുകയെന്നതു മാത്രമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more