ന്യൂയോര്‍ക്ക്: ലോകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം ഇ-വേസ്റ്റുകളില്‍ ഭൂരിഭാഗത്തിന്റെയും നിര്‍മാതാക്കള്‍ ഇന്ത്യയാണെന്ന് പഠനങ്ങള്‍. 2016 ലെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഇ-വേസ്റ്റുകള്‍ ചേര്‍ത്താല്‍ അത് ഒരു ഈഫല്‍ ടവറിനോളം വരുമെന്നാണ് യുണൈറ്റഡ് നേഷന്‍ ഇൗയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം രണ്ട് മില്യണ്‍ ആണ് ഇന്ത്യയില്‍ നിന്ന ഉണ്ടായ ഇ-വേസ്റ്റുകളുടെ ശരാശരി കണക്ക്. ലോകത്ത് ആകെ മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന ആകെ ഇ-വേസ്റ്റുകള്‍ 44.7 മില്യണ്‍ ആണ്. 2017 ലെ ഗ്ലോബല്‍ ഇ-വേസ്റ്റ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപത്തില്‍ ഇത്തരം മാലിന്യങ്ങളുടെ പാരിസ്ഥിതിക ആഘാതത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്.
ലോകത്തില്‍ എറ്റവും കൂടുതല്‍ ഈ-വേസ്റ്റ് പുറം തള്ളുന്ന രാജ്യമാണ് ചൈന. എകദേശം 7.2 മില്യണ്‍ ടണ്‍ ഇ-വേസ്റ്റാണ് ഒരു വര്‍ഷം ചെനയില്‍ നിന്ന പുറം തള്ളുന്ന ഇത്തരം മാലിന്യങ്ങളുടെ അളവ്. ലോകത്ത് തുച്ഛമായ നിരക്കില്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകളും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ലഭ്യമാകുന്നതാണ് ലോകത്ത് ഇ വേസ്റ്റ് കൂടാനുള്ള കാരണങ്ങളിലൊന്നെന്നാണ് യു.എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാലിന്യങ്ങള്‍ വ്യക്തമായി നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ലോകത്ത് ഇ വേസ്റ്റ് കൂടാനുള്ള കാരണമെന്നും യു എന്‍ പഠനത്തില്‍ പറയുന്നു.