തിരുവനന്തപുരം: ഇ-വാര്‍ത്തയുടെ മാനേജിങ് എഡിറ്റര്‍ അല്‍ അമീന്റെ പിതാവ് കാര്യവട്ടം തുണ്ടത്തില്‍ ദാറുല്‍ ഹുദയില്‍ സുലൈമാന്‍ നിര്യാതനായി. 69 വയസായിരുന്നു.
ഇ-വാര്‍ത്തയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നു തിരുവനന്തപുരം കോസ്‌മോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
സംസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ചെമ്പഴന്തി മുസ്‌ലീം പള്ളിയില്‍ നടത്തി.
ഷാഹിദാ ബീവിയാണ് ഭാര്യ. അല്‍ അമീന്‍, അമീന, അമീറ എന്നിവരാണ് മക്കള്‍. ട്രഷറി വിഭാഗത്തില്‍ ജീവനക്കാരനായ ഷിജു മുഹമ്മദ് മരുമകനാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: E Vartha Managing Editors Father Passed Away